View in English

പൊതുവായ നിരവകാശം

പൊതുവായ വിവര ലഭ്യത എന്ന ഉദ്ദേശത്തോടെയാണ് ഈ വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. വള്ളുവനാട് ഡോട്ട് കോം ലഭ്യമാക്കിയിട്ടുള്ള ഈ വിവരങ്ങള്‍ കാലികവും കുറ്റമറ്റതും ആയിരിക്കുവാന്‍ ഉള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തുന്നുണ്ടെങ്കിലും, ഈ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളോ, ഉത്പന്നങ്ങളോ, സേവനങ്ങളോ, അതുമായി ബന്ധപ്പെട്ട മറ്റ് ചിത്രങ്ങളോ വീഡിയോകളോ, ഒന്നും തന്നെ ഏതെങ്കിലും ആവശ്യത്തിനുതകുന്ന വിധം പൂര്‍ണ്ണവും കുറ്റമറ്റതും വിശ്വസനീയവും യുക്തവും എപ്പോഴും ലഭ്യവും ആണെന്ന് ഞങ്ങള്‍ നേരിട്ടോ ധ്വനിതമായോ വിശ്വസിപ്പിക്കുകയോ ഉറപ്പ് നല്‍കുകയോ ചെയ്യുന്നില്ല. ആയതിനാല്‍ മേല്‍പറഞ്ഞ വിവരങ്ങളില്‍ നിങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസം പൂര്‍ണ്ണമായും നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആകുന്നു.

ഈ വെബ്സൈറ്റോ, വെബ്സൈറ്റിലെ വിവരങ്ങളോ, ഇതും ആയി ബന്ധപ്പെട്ട മറ്റ് സേവനങ്ങളോ ഉപയോഗിച്ച് നിങ്ങള്‍ക്ക് നേരിട്ടോ അല്ലാതെയോ സംഭവിക്കുന്ന ലാഭക്കുറവ്, ഡാറ്റാ നഷ്ടം, ധനനഷ്ടം, സമയനഷ്ടം, തുടങ്ങിയ യാതൊരു വിധത്തിലുള്ള കഷ്ടനഷ്ടങ്ങള്‍ക്കും ഞങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കുന്നതല്ല. അത്തരത്തിലുണ്ടാകുന്ന യാതൊരു ബാദ്ധ്യതയും ഞങ്ങള്‍ക്ക് ബാധകം ആയിരിക്കുന്നതല്ല.

ഈ വെബ്സൈറ്റില്‍ നിന്നും വള്ളുവനാട് ഡോട്ട് കോമിന്റെ യാതൊരു നിയന്ത്രണത്തിലും വരാത്ത മറ്റ് വെബ്സൈറ്റുകളിലേക്ക് നിങ്ങള്‍ക്ക് പ്രവേശിക്കാവുന്നതാണ്. അത്തരം വെബ്സൈറ്റില്‍ കാണുന്ന വിവരങ്ങള്‍ക്കോ അവയുടെ ലഭ്യതയേക്കുറിച്ചോ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്ത്വവും ഉണ്ടായിരിക്കുന്നതല്ല. വള്ളുവനാട് ഡോട്ട് കോം എന്ന ഈ വെബ്സൈറ്റില്‍ മറ്റ് വെബ്സൈറ്റുകളുടെ വിലാസം നല്‍കി എന്നത് അത്തരം മൂന്നാം കക്ഷികളുടെ സൈറ്റ് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു എന്നോ അവയിലെ വിവരങ്ങള്‍ ഞങ്ങളുടെ അഭിപ്രായങ്ങള്‍ ആണെന്നോ ഞങ്ങള്‍ അവകാശപ്പെടുന്നില്ല.

ഈ വെബ്സൈറ്റ് എപ്പോഴും പ്രവര്‍ത്തനസജ്ജമായിരിക്കാന്‍ ഞങ്ങള്‍ പ്രതിഞ്ജാബദ്ധരാണ്. എന്നിരുന്നാലും, ഞങ്ങളുടെ പരിധിക്കപ്പുറത്ത് നില്‍ക്കുന്ന യാന്ത്രികമോ അല്ലാത്തതോ ആയ തകരാറുകള്‍ മൂലം ഈ വെബ്സൈറ്റ് താല്‍ക്കാലികമായി ലഭ്യമല്ലാതായാല്‍ ആയതിന്റെ ഉത്തരവാദിത്ത്വമോ ബാദ്ധ്യതയോ ഞങ്ങള്‍ ഏറ്റെടുക്കുന്നില്ല.

ഈ വെബ്സൈറ്റില്‍ മറ്റ് വ്യാപാരസ്ഥാപങ്ങള്‍ അടക്കമുള്ള മൂന്നാം കക്ഷികള്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. അത്തരം പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുക വഴി ഞങ്ങള്‍ പ്രസ്തുത പരസ്യത്തില്‍ നല്‍കിയിട്ടുള്ള ഉല്‍പ്പന്നങ്ങളോ സേവനങ്ങളൊ അവയുടെ ഗുണനിലവാരമോ ലഭ്യതയോ ഒന്നും ശുപാര്‍ശ ചെയ്യുകയോ അവ മികച്ചതാണെന്ന് ഞങ്ങള്‍ അഭിപ്രായപ്പെടുകയോ ചെയ്യുന്നില്ല. ഇത്തരം പരസ്യങ്ങള്‍ വഴി ഉപയോക്താക്കള്‍ക്ക് വല്ല നഷ്ടവും സംഭവിച്ചിട്ടുണ്ടെങ്കില്‍, പ്രസ്തുത പരസ്യം നല്‍കിയ വ്യക്തിയുടേയോ സ്ഥാപനത്തിന്റേയോ പൂര്‍ണ്ണമായ മേല്‍വിലാസം നല്‍കുക എന്നതായിരിക്കും ഞങ്ങളുടെ പരമാവധി ബാദ്ധ്യത.

വള്ളുവനാട് ഡോട്ട് കോം ഉത്പന്നങ്ങള്‍ വില്‍ക്കുകയോ അവയുമായി ഇടപാട് നടത്തുകയോ ചെയ്യുന്നില്ല. ഈ വെബ്സൈറ്റില്‍ കാണപ്പെടുന്ന പരസ്യങ്ങള്‍, ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ അതാത് വിതരണക്കാരോ നിര്‍മ്മാതാക്കളോ നല്‍കിയിട്ടുള്ളതാണ്. Sale of Goods Act, 1930 നിയമത്തിലെ "വില്‍പനക്കാരന്‍" എന്ന പ്രയോഗം അത്തരം പരസ്യങ്ങളോ വിവരങ്ങളോ നല്‍കിയ വ്യക്തിയേയോ സ്ഥാപനത്തിനേയോ സൂചിപ്പിക്കുന്നു. ഈ വെബ്സൈറ്റില്‍ കാണുന്ന ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് മുമ്പായി ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരണങ്ങളൊ ലേഖകളോ പൂര്‍ണ്ണമായി വായിക്കുകയോ, വിതരണക്കാരേയോ നിര്‍മ്മാതാക്കളെയോ നേരിട്ട് സമീപിക്കേണ്ടതോ ആണ്.

ഈ വെബ്സൈറ്റിന്റെ ഉപഭോക്താവെന്ന നിലയ്ക്കുള്ള താങ്കളുടെ അവകാശം ഏതെങ്കിലും രീതിയില്‍ ലംഖിക്കപ്പെട്ടു എന്ന് തോന്നുന്നുണ്ടെങ്കില്‍ ദയവായി ഞങ്ങളുടെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് ബന്ധപ്പെടുക.