Photo Gallery
» Nostalgia
പച്ച വിരിച്ച് നില്ക്കുന്ന നെല്‍പ്പാടങ്ങള്‍ എന്നും മലയാളിയുടെ മനസ്സില്‍ നില്ക്കുന്ന ബാല്യകാല ഓര്‍മ്മയാണ്.
ടിവിയും മൊബൈലും ഒന്നും കളിക്കോപ്പ് ആയി എത്തുന്നതിന് മുന്നേ ഉള്ള കാലത്ത് പാടവരമ്പിലൂടെ കളിച്ച് നടന്നിരുന്നത് ഇന്നും പലരും ഓര്‍ക്കാനിഷ്ടപ്പെടുന്ന ഗൃഹാതുരസ്മരണകളില്‍ ഒന്ന്
പാടത്ത് കന്ന് പൂട്ടല്‍ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു
Photo by:
Thambu
അതോടൊപ്പം തന്നെ കന്ന്പൂട്ടുമ്പോള് വരമ്പില്‍ ഇരുന്ന് നോക്കിയിരുന്ന പഴയ കാലവും
Photo by:
Thambu
കന്ന് പൂട്ടല്‍ ട്രാക്ടറിന് വഴിമാറിയപ്പോഴും മാറ്റം സംഭവിക്കാതെ പഴയ ഓര്‍മ്മകള്‍
Photo by:
Thambu
ഞാറ് നടല്‍ അപൂര്‍വ്വമായെങ്കിലും കാണാന്‍ കിട്ടുന്ന ഗ്രാമീണസൗന്ദര്യത്തിന്റെ മറക്കാന്‍ ആകാത്ത ശേഷിപ്പുകള്‍
അന്യഭാഷാതൊഴിലാളികള് പാടത്ത് പണിക്ക് വരുന്ന കാലത്തിന് മുമ്പ് ഞാറ് നടല്‍ ഒരു ഉത്സവം ആയിരുന്നു
പാടത്ത് വരമ്പ് കീറി വെള്ളത്തെ പല കണ്ടങ്ങളിലേക്ക് തിരിച്ചിരുന്നു
Photo by:
Thambu
പാടത്തെ വരമ്പ് കീറിയ വിടവിലൂടെ ഒഴുകുന്ന വെള്ളത്തിനും ഒരു താളവും സൗന്ദര്യവും ഉണ്ടായിരുന്നു
Photo by:
Thambu
തുമ്പികള്‍ക്കും ആഘോഷം ആയിരുന്നു നെല്‍കൃഷി
Photo by:
Thambu
തുമ്പിയെ പിടിക്കലും കല്ലെടുപ്പിക്കലും ഇന്നത്തെ കുട്ടികള്‍ക്ക് ഒരു കളിയല്ല
Photo by:
Thambu
പുഴ ഇരുകരകളും മുട്ടി ഒഴുകിയിരുന്ന കാലത്ത് മുതിര്‍ന്നവര്‍ അറിയാതെ തോണിയും എടുത്ത് കളിക്കുന്ന കുട്ടികള്‍
Photo by:
Thambu
കായക്കുലയ്ക്ക് കാവല്‍ ഇരിക്കുന്ന തൊപ്പിക്കുട
Photo by:
Thambu
നാട്ടിന്‍പുറങ്ങളിലും ഉള്‍നാടന്‍ ഗ്രാമങ്ങളിലും പോലും കാണാന്‍ ഇല്ല ഇന്ന് തൊപ്പിക്കുട. പ്ലാസ്റ്റിക് കവറുകള്‍ ഇരുപത് രൂപയ്ക്ക് വരെ കിട്ടുന്ന കാലത്ത് ആര്‍ക്ക് വേണം ഈ പഴഞ്ചന്‍ കുട?
Photo by:
Thambu
കരിമ്പന പട്ട മെടഞ്ഞ് ഉണ്ടാക്കുന്ന തൊപ്പിക്കുട ഇളം തലമുറയ്ക്ക് ഒരു അത്ഭുതം തന്നെ ആയിരിക്കും
Photo by:
Thambu
എന്തിന്, കരിമ്പന പോലും ഇപ്പോള്‍ അപൂര്‍വ്വമായിരിക്കുന്നു. പട്ടാമ്പി - പള്ളിപ്പുറം ട്രെയിന്‍ യാത്രയ്ക്കിടയില്‍ ലഭിച്ച ഈ ദൃശ്യത്തില്‍ അല്ലാതെ കരിമ്പനകള്‍ ഇന്ന് എവിടെയെങ്കിലും വ്യാപകമായി ഉണ്ടോ എന്നതു സംശയം ആണ്
Photo by:
Unni
ചില സ്ഥലങ്ങളില്‍ വലിയ പറമ്പ് ഉള്ളവര്‍ കവുങ്ങ് കൃഷി ഇപ്പോഴും നടത്തി വരുന്നു
Photo by:
Thambu
മലയാളികള്‍ക്ക് വേണ്ടാതെ രണ്ടും മൂന്നും രൂപയ്ക്ക് വില്‍ക്കുന്ന ചക്ക. അയല്‍സംസ്ഥാനമായ തമിഴ് നാട്ടില്‍ മുളക് പൊടിയും ഉപ്പും ഇട്ട് ഇളക്കിയ മൂന്ന് ചുളയ്ക്ക് അഞ്ച് രൂപയാണ് വില
Photo by:
Marlin Joseph Pathalil
പണ്ടൊക്കെ സാധാരണ തൊടികളില്‍ വളര്‍ത്തിയിരുന്ന കുരുമുളക് ഇന്ന് വലിയ വ്യാവസായിക കര്‍ഷകര്‍ മാത്രം കൃഷി ചെയ്യുന്നു. പണിയ്ക്ക് ആളുകളെ കിട്ടാന്‍ ഇല്ലാത്തത് തന്നെ പ്രധാന തടസ്സം
Photo by:
Marlin Joseph Pathalil
മലയാളിയുടെ സ്വന്തം ആയിരുന്നു പണ്ട് മാവ്. ഇപ്പോള്‍ ഉപ്പുമാങ്ങയും കടുമാങ്ങയും എല്ലാം കുപ്പിയിലും പായ്ക്കറ്റിലും വരുന്ന സാധനങ്ങള്‍ ആയി മാറി. എന്തിന്, പഴുത്ത മാങ്ങ രുചിക്കണമെങ്കില്‍ പോലും വാളയാറിന് അപ്പുറത്ത് നിന്നും വരണം
ഇന്ന് യാതൊരു ആവശ്യവും ഇല്ലാത്ത സാധനം ആയത് കൊണ്ടാണൊ എന്ന് അറിയില്ല, പക്ഷെ മുളംകാടുകള്‍ തീര്‍ത്തും അപ്രത്യക്ഷമായി തീര്‍ന്നിരിക്കുന്നു
രണ്ട് മൂന്ന് വര്‍ഷം മുമ്പ് വരെ പോലും തൊടികളില്‍ നിറഞ്ഞ് നിന്നിരുന്ന ഓമയ്ക്ക, വെള്ളീച്ചയുടെ ആക്രമണത്താല്‍ പൂര്‍ണ്ണമായും നാട് വിട്ട മട്ടാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പോലും വരാത്ത ഈ പഴം താമസിയാതെ ചരിത്രം ആകാന്‍ ഉള്ള എല്ലാ സാധ്യതയും കാണുന്നു
Photo by:
Marlin Joseph Pathalil
ഭാഗ്യം!! ഓണത്തിന് തമിഴ് നാട്ടില്‍ നിന്നും വരണമെങ്കിലും ബാക്കി കാലങ്ങളില്‍ പഴം ഇവിടെ തന്നെ കൃഷി ചെയ്യുന്നുണ്ട്
Photo by:
Bhuvana
എങ്കിലും കോഴിച്ചുട്ട എന്ന ഈ ചെടി പല വീടുകളുടേയും പൂന്തോട്ടം അലങ്കരിക്കുന്നു
Photo by:
Bhuvana
മരങ്ങളും കാടുകളും വെട്ടിത്തെളിച്ച് മനുഷ്യന് കോണ്‍ക്രീറ്റ് സൗധങ്ങള്‍ പടുത്തുയര്‍ത്തുമ്പോള്‍ അവന്റെ മാത്രമല്ല, മറ്റ് പല ജീവജാലങ്ങളുടേയും ആവാസവ്യവസ്തകളെയാണ് അവന് തകിടം മറിക്കുന്നത്. നാട്ടുമ്പുറങ്ങളില്‍ പണ്ട് സുലഭമായി കാണാറുള്ള കുരുവിക്കൂട്
Photo by:
Renjith
എല്ലാ ഊട് വഴികളും ടാര്‍ ചെയ്തും കോണ്‍ക്രീറ്റ് ചെയ്തും ഭംഗി ആക്കുമ്പോള്‍ മറഞ്ഞ് പോകുന്നത് പഴയ കാലത്തെ നടവഴികള്‍
Photo by:
Bhuvana
മുണ്ടില്‍ ചെളിതെറിപ്പിക്കാനും ചെരുപ്പ് മണ്ണില്‍ പുതഞ്ഞ് പോകാനുമായി നാട്ടിന്‍പുറങ്ങളില്‍ കുറച്ച് വര്‍ഷങ്ങള്‍ കൂടി ഉണ്ടാകും ഇടവഴികള്‍
Photo by:
Bhuvana
ഇടവഴിയില്‍ നിന്നും ടാര്‍ ചെയ്ത പഞ്ചായത്ത് റോഡിലേക്കുള്ള രൂപമാറ്റത്തിന് ഇടയ്ക്കുള്ള ഒരു വഴി - ഒരു മഴക്കാലദൃശ്യം
Photo by:
Happy Kitten
മുളയുടെ ഇല്ലിക്കോലുകൊണ്ട് ഉണ്ടാക്കുന്ന വേലി. വെള്ളത്തിന്റെ പ്രകൃതിദത്തമായ ഒഴുക്കിനേയും ചെറുജീവികളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്താതേയും കെട്ടിയിരുന്ന വേലി ഇന്ന് കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കും ഹോളോ ബ്രിക്ക് മതിലുകള്‍ക്കും ആയി വഴിമാറി
കയറി ഇരിക്കാനും ഊഞ്ഞാല് ആടാനും കുട്ടികള്‍ ഇല്ലാതെ പായല്‍ പിടിച്ച് കിടക്കുന്ന ഒരു മരക്കൊമ്പ്
Photo by:Renjith
മഴയ്ക്ക് ശേഷം കൂട്ടുകാരെ താഴെക്കൊണ്ട് വന്ന് നിര്‍ത്തി മരം കുലുക്കി കാനനത്തുള്ളികള് മുഴുവന്‍ ദേഹത്ത് ആക്കി തമ്മില്‍ത്തല്ലിയിരുന്ന കാലവും വിസ്മൃതിയിലേക്ക് . . . . .
Photo by:Renjith
മണല്‍ വാരി വാരി നശിപ്പിച്ച ഭാരതപ്പുഴ ഇനി ഇത് പോലെ ഇരു കരകളും മുട്ടി ഒഴുകും എന്ന് തോന്നുന്നില്ല. ഈ ദൃശ്യങ്ങള്‍ ഓര്‍മ്മകള്‍ മാത്രമായി ഇരിക്കട്ടെ
Photo by:
Krishna Mohan
Location:
Chundampatta